
തിരുവനന്തപുരം: ബൈക്കിൽ കടത്താൻ ശ്രമിച്ച രണ്ടു കിലോ കഞ്ചാവുമായി ചുള്ളിമാനൂർ ചാവറക്കോണം റംസീന മൻസിലിൽ റാഷിദ്, സുഹൃത്ത് തത്തൻകോട് പണിവിളാകത്ത് പുത്തൻവീട്ടിൽ ഷിനു എന്നിവരെ നെടുമങ്ങാട് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
ക്രിസ്മസ്-ന്യൂയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി സർക്കിൾ ഇൻസ്പെക്ടർ എസ്.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവുമായി യുവാക്കൾ പിടിയിലായത്.
കഞ്ചാവ് ചെറുപൊതികളിലാക്കി ടൗണിലും പരിസര പ്രദേശങ്ങളിലും വിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.പ്രിവന്റീവ് ഓഫീസർ കെ.സാജു, കെ.എൻ മനു,സിവിൽ ഓഫീസർമാരായ എസ്.നജുമുദീൻ,എ.ഒ.സജികുമാർ,എസ്.ഗോപൻ,വി.എസ്.ബൈജു, എസ്.കെ മഹേഷ്,സുധീർ കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
പരിശോധന ശക്തിപ്പെടുത്താൻ തീരുമാനിച്ചതായി എക്സൈസ് അധികൃതർ അറിയിച്ചു.