
നെയ്യാറ്റിൻകര: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ ലക്ഷ്യമിട്ട് വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 10 കിലോ കഞ്ചാവ് തിരുപുറം എക്സൈസ് അധികൃതർ പിടിച്ചെടുത്തു. സംഭവുമായി ബന്ധപ്പെട്ട് അതിയന്നൂർ അരംഗമുകൾ പെരിങ്ങാലിക്കോണം കുളത്തിന് സമീപം ശിവമന്ദിരത്തിൽ വാടകയ്ക്ക് താമസിക്കുന്ന കൊച്ചുകുട്ടൻ എന്ന വിനോജിനെ (28) അറസ്റ്റുചെയ്തു. പ്രതിയുടെ ബൈക്കിൽ സൂക്ഷിച്ചിരുന്ന രണ്ട് കിലോ കഞ്ചാവും വീട്ടിൽ സൂക്ഷിച്ചിരുന്ന 8.1 കിലോ കഞ്ചാവുമാണ് പിടിച്ചെടുത്തത്. അഞ്ച് ലക്ഷത്തിലധികം രൂപ വിലവരുന്ന കഞ്ചാവ് വിശാഖപട്ടണത്തുനിന്നെത്തിച്ച ശേഷം ചില്ലറ വില്പന നടത്താൻ സൂക്ഷിച്ചിരുന്നതാണെന്ന് പ്രതി എക്സൈസിനോട് സമ്മതിച്ചിട്ടുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തു. തിരുപുറം എക്സൈസ് ഇൻസ്പെക്ടർ പ്രമോദ്. എസ്, പ്രിവന്റീവ് ഓഫീസർമാരായ കെ. ഷാജി, ബി. വിജയകുമാർ, ബിജുരാജ്, സി.ഇ.ഒമാരായ ഷാജു, ഷാൻ, വനിതാ സി.ഇ.ഒ ലിജിത എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.