
തിരുവനന്തപുരം: വിഴിഞ്ഞത്ത് വീട്ടമ്മയെ ദേഹോപദ്രവം എൽപ്പിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതികളെ പിടികൂടി.വിഴിഞ്ഞം കരയടിവിളാകം വീട്ടിൽ ജലസ്റ്റിൻ (സജിൻ, 27),കോട്ടപ്പുറം ഒസ്സവിള കോളനിയിൽ ഔസേപ്പ് (29) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.വിഴിഞ്ഞം കുഴിപ്പളം സ്വദേശിയായ വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതികൾ ഇവരെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. വീടിന് മുൻപിൽ മദ്യപിച്ച് ബഹളം വയ്ക്കുന്നത് പറഞ്ഞ് വിലക്കാൻ ശ്രമിച്ചതിലുള്ള വിരോധമാണ് അക്രമണത്തിലേക്ക് നയിച്ചത്.കേസ് രജിസ്റ്റർ ചെയ്തത് അറിഞ്ഞ പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. വിഴിഞ്ഞം എസ്.എച്ച്.ഒ എസ്.ബി. പ്രവീണിന്റെ നേതൃത്വത്തിൽ എസ്.ഐ സജി.എസ്.എസ്, സി.പി.ഒമാരായ ദിപിൻ, അജു കുമാർ എന്നിവരാണ് പിടികൂടിയത്