aynkamam

പാറശാല: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിനിടെ പാറശാല അയ്ങ്കാമത്ത് പാർട്ടി അണികൾ തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചു. സംഭവത്തിൽ വാർഡ് മെമ്പർക്കും ബന്ധുക്കൾക്കും പരിക്കേറ്റു.

അയ്ങ്കാമം വാർഡിൽ വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വിജയാഹ്ലാദ പ്രകടനം ചിലർ തടഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം. ഈ സമയത്തും പ്രകടനത്തിൽ പങ്കെടുത്ത ചിലർക്ക് മർദ്ദനമേറ്റിരുന്നു. ഇന്നലെ വൈകിട്ടും സംഘർഷം തുടരുകയായിരുന്നു. വൈകിട്ട് മൂന്നോടെ അയ്ങ്കാമം കരിമ്പനവിള വീട്ടിൽ സുജിത്തിനെ പതിനഞ്ചോളം പേർ മർദ്ദിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വാർഡ് മെമ്പർ മഹിളകുമാരി, സഹോദരി അജിതകുമാരി, ബന്ധു വിജയൻ എന്നിവർക്കും മർദ്ദനമേറ്റു. അവശനിലയിലായ സുജിത്തിനെ ആശുപത്രിയിലെത്തിക്കാൻപോലും അക്രമികൾ അനുവദിച്ചില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ പാറശാല ഗവ. ആശുപത്രിയിൽ എത്തിച്ചത്.