
കഴക്കൂട്ടം: കഴക്കൂട്ടം മേനംകുളത്ത് രണ്ടുക്ഷേത്രങ്ങൾ കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു. മേനംകുളം പാൽക്കര ഭഗവതി ക്ഷേത്രത്തിലെ പ്രധാന ശ്രീകോവിലടക്കം അഞ്ചു ശ്രീകോവിലുകളുടെ പൂട്ടുപൊളിച്ച് വെള്ളി ശൂലം കവർന്നു. അതിന് ശേഷം തിടപ്പള്ളി കുത്തിത്തുറന്ന് ഓഫീസിലെ താക്കോൽ കൈക്കാലാക്കി മോഷ്ടാക്കൾ ഓഫീസ് തുറന്ന് സ്വർണ പൊട്ടുകളും 5000 രൂപയും അപഹരിച്ചു. ചുറ്റുമതിലിന് പുറത്ത് ഏണി ചാരിയാണ് മോഷ്ടാക്കൾ ഉള്ളിൽ കടന്നത്. ചിറ്റാറ്റുമുക്ക് ശ്രീധർമ്മാശാസ്താ ക്ഷേത്രത്തിൽ കയറിയ മോഷ്ടാക്കൾ വിഗ്രഹ പ്രഭയും കവർന്നു. ഓഫീസിലുണ്ടായിരുന്ന 25000രൂപയും നഷ്ടമായി. രണ്ടിടത്തും സി.സി ടിവി കാമറകൾ ഇല്ലായിരുന്നു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.