s


തിരുവനന്തപുരം:കോർപ്പറേഷനിൽ കഴക്കൂട്ടം മണ്ഡലത്തിൽ മത്സരിച്ച സി.പി.ഐ സ്ഥാനാർത്ഥികൾക്ക് നൂറുമേനി വിജയം. ഞാണ്ടൂർക്കോണം, ചന്തവിള, അണമുഖം വാർഡുകളിലാണ് സി.പി.ഐ സ്ഥാനാർത്ഥികൾ വിജയിച്ചത്. ഞാണ്ടൂർക്കോണം ബി.ജെ.പിയിൽ നിന്നും,ചന്തവിള കോൺഗ്രസിൽ നിന്നും പിടിച്ചെടുക്കുകയും അണമുഖം സീറ്റ് നിലനിറുത്തുകയുമായിരുന്നു. കൗൺസിലർമാരായി തിരഞ്ഞെടുക്കപ്പെട്ട ആശാബാബു, എം.ബിനു,അജിത് എന്നിവർ പാർട്ടി സംസ്ഥാന കൗൺസിൽ ആസ്ഥാനമായ എം.എൻ സ്മാരകത്തിൽ എത്തിയപ്പോൾ സി.പി.ഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ,സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ അഡ്വ. കെ. പ്രകാശ് ബാബു,സത്യൻ മൊകേരി എന്നിവർ അഭിനന്ദിച്ചു.