തിരുവനന്തപുരം:തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നും മൊബൈൽ മോഷണക്കേസിലെ പ്രതി പിടിയിലായി.കന്യാകുമാരി കൽക്കുളം എരണിയൽകാരൻകടവ് സ്വദേശി മൻമഥൻ എന്ന് വിളിക്കുന്ന മദനനെയാണ് (36) തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.തമിഴ്നാട് തൂത്തുക്കുടി ജില്ലയിൽ കോവിൽപ്പെട്ടി സ്വദേശി സുന്ദർരാജ് തമ്പാനൂർ ബസ് സ്റ്റാൻഡിൽ ഉറങ്ങിക്കിടക്കവേ മൊബൈൽ ഫോൺ പ്രതി മോഷ്ടിക്കുകയായിരുന്നു.
മോഷണ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ തമ്പാനൂർ പൊലീസ് സമീപത്ത് സംശയാസ്പദമായി സാഹചര്യത്തിൽ കാണപ്പെട്ട പ്രതിയെ തടഞ്ഞ് നിർത്തി നടത്തിയ പരിശോധനയിൽ മോഷണം പോയ മൊബൈൽ ഫോൺ കണ്ടെത്തി.തമ്പാനൂർ എസ്.എച്ച്.ഒ ബൈജു,എസ്.ഐ മാരായ സുധീഷ്,വിമൽ രംഗനാഥ്, എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.