laibrary

പാറശാല: കൊല്ലയിൽ ഗ്രാമ പഞ്ചായത്ത് വക ധനുവച്ചപുരം ഗേൾസ് ഹൈ സ്‌കൂളിന് സമീപത്തെ ലൈബ്രറി ജനാലയുടെ ചില്ലുകൾ സാമൂഹ്യ വിരുദ്ധർ ചേർന്ന് അടിച്ച് തകർത്തു. ഇന്നലെ വൈകുന്നേരത്താണ് സംഭവം. നാട്ടുകാർ വിവരം പൊലീസിനെ അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി കഞ്ചാവിന് അടിമപ്പെട്ടതിനെ തുടർന്ന് നടത്തിയതാണെന്നാണ് അറിഞ്ഞത്. തുടർന്ന് പൊലീസ് പ്രതിയെ ഓടിച്ചിട്ട് പിടികൂടിയെങ്കിലും ഇയാൾ മാനസിക രോഗിയാണെന്നും ലൈബ്രറിക്ക് ഉണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കുന്നതാണെന്നും ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് കേസ് ഒത്തുതീർപ്പാക്കി.