
തിരുവനന്തപുരം: ഇടതുപക്ഷ സർക്കാരിന്റെ മാതൃകാപരമായ ക്ഷേമ പ്രവർത്തനങ്ങളെ ജനങ്ങൾ അംഗീകരിച്ചതിന്റെ തെളിവാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം നേടിയ മഹാവിജയമെന്ന് സി.പിഎം പി.ബി അംഗം എം.എ. ബേബി പറഞ്ഞു.കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.ഒ.എ.) 54-ാം സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
സർക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ അപവാദപ്രചരണങ്ങളെ ജനങ്ങൾ തള്ളിക്കളഞ്ഞു.. ഇന്ത്യൻ ദേശീയതയും മതനിരപേക്ഷതയും കടുത്ത വെല്ലുവിളി നേരിടുകയും, കർഷകരുടെയും തൊഴിലാളികളുടെയും അവകാശങ്ങളെ തകർപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇതിനെതിരായ പ്രചരണപ്രവർത്തനങ്ങളിലും പ്രക്ഷോഭങ്ങളിലും ജീവനക്കാർക്ക് വലിയപങ്കുവഹിക്കാനുണ്ടെന്ന് ബേബി പറഞ്ഞു.
തിരുവനന്തപുരം ഹസ്സൻ മരയ്ക്കാർ ഹാളിലും വിവിധ ജില്ലാ കേന്ദ്രങ്ങളിലുമായി സമ്മേളനം. മുഖ്യകേന്ദ്രത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളും ജില്ലാ കേന്ദ്രങ്ങളിൽ മറ്റു സംസ്ഥാന കൗൺസിൽ അംഗങ്ങളും പ്രതിനിധികളും പങ്കെടുത്തു. സംസ്ഥാന പ്രസിഡന്റ് ഡോ. കെ.ടി. ശ്രീലതകുമാരി
തിരുവനന്തപുരത്ത് പതാക ഉയർത്തി.രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനക്കു ശേഷം സംസ്ഥാന പ്രസിഡന്റ് സമ്മേളനത്തെ അഭിവാദ്യം ചെയ്തു.