
പോത്തൻകോട്: ആഹ്ളാദ പ്രകടനത്തിനിടെ മുൻ സി.പി.എം ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെ ബോംബേറ്. മുദാക്കൽ ഡിവിഷനിലെ മുൻ അംഗം എസ്. രാധാദേവിയുടെ പോത്തൻകോട് കരൂരിലെ വീടിന് നേർക്കാണ് നാടൻ ബോംബെറിഞ്ഞത്. തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്നുള്ള ആഹ്ളാദ പ്രകടനത്തിനിടെ 18നായിരുന്നു സംഭവം. ഗേറ്റിന് സമീപത്തെ ഭിത്തിയിൽ വീണ് പൊട്ടിയതിനാൽ ആളപായമില്ല. ബി.ജെ.പി പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ പോത്തൻകോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.