basheer

കരമന: മുൻ ദേശീയ സൈക്കിളിംഗ് , സൈക്കിൾ പോളോ താരവും കെ.എസ്.ആർ.ടി.സി . മുൻ ജീവനക്കാരനുമായ കരമന ശാസ്ത്രി നഗർ (വെസ്റ്റ്) ഷബീർ മൻസിലിൽ എം. എം. ബഷീർ (61 ) നിര്യാതനായി. 1975 മുതൽ കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ മത്സരങ്ങളിൽ മെഡലുകൾ നേടിയിട്ടുണ്ട്.സംസ്ഥാന സൈക്കിളിംഗ് ചാമ്പ്യനായിരുന്ന ഇദ്ദേഹം പല തവണ കേരള ടീം ക്യാപ്റ്റൻ കൂടിയായിരുന്നു. കെ.എസ്.ആർ.ടി.സി. ടീം ക്യാപ്റ്റൻ, കേരള സൈക്കിൾ പോളോ അസോസിയേഷൻ ടെക്‌നിക്കൽ കമ്മിറ്റി ചെയർമാൻ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട് .ഭാര്യ റംല ബീവി. മക്കൾ : ബിസ്മി ,ഷബീർ. പി .ആർ (മുൻദേശീയ സൈക്കിൾ പോളോതാരം).