
തിരുവനന്തപുരം: പാലക്കാട് തേങ്കുറുശ്ശിയിൽ പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ കൊന്ന സംഭവത്തിൽ യുവജനകമ്മിഷൻ സ്വമേധയാ കേസെടുത്തു. ഇലമന്ദം ആറുമുഖന്റെ മകൻ അനീഷ് (അപ്പു -27) ആണ് മരിച്ചത്. ജില്ലാ പൊലീസ് മേധാവിയോട് സമഗ്രമായ റിപ്പോർട്ട് അടിയന്തരമായി നൽകാൻ യുവജന കമ്മിഷൻ ആവശ്യപെട്ടു. പെൺകുട്ടിക്ക് നീതി ഉറപ്പാക്കാൻ യുവജന കമ്മിഷൻ ഒപ്പമുണ്ടാകുമെന്ന് അദ്ധ്യക്ഷ ചിന്താ ജെറോം പറഞ്ഞു.