
മലയിൻകീഴ്: മാറനല്ലൂരിൽ കഞ്ചാവ് മാഫിയ സംഘത്തിന്റെ ആക്രമണത്തിൽ ഗർഭിണി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റ കേസിലെ മൂന്ന് പ്രതികളെ മാറനല്ലൂർ പൊലീസ് പിടികൂടി.നേമം പഴയ കാരയ്ക്കാമണ്ഡപം വേലിക്കകത്ത് വീട്ടിൽ എ. അഖിൽ (22),കണ്ടല കരിങ്ങൽ കരിക്കാറാ മേലെ പുത്തൻവീട്ടിൽ എസ്.സച്ചിൻ (18),പ്രതികളെ ഒളിവിൽ പാർപ്പിച്ച മാറനല്ലൂർ മുണ്ടഞ്ചിറ കിഴക്കുംകര വീട്ടിൽ എം.വിഷ്ണു (21) എന്നിവരാണ് പിടിയിലായത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 4 മണിയോടെയായിരുന്നു അക്രമം നടന്നത്. അക്രമികൾ സഞ്ചരിച്ച ബൈക്ക് കണ്ടല സ്റ്റേഡിയത്തിന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടർന്ന് ഇവരിലൊരാളായ വെള്ളയാണി സ്വദേശി അഖിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചിരുന്നു. പിടിയിലായ അഖിൽ,സച്ചു എന്നിവർ തിരുവല്ല ഗുണ്ടാ ആക്രമണക്കേസിലെ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു.ഒളിവിലുള്ള ഒന്നാം പ്രതി ഉടൻ പിടിയിലാകുമെന്ന് മാറനല്ലൂർ എസ്.ഐ.സന്തോഷ് പറഞ്ഞു.അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.