house-attack

മലയിൻകീഴ്:ബൈക്കിലെത്തിയ രണ്ട് അംഗ സംഘം ഈഴക്കോട് വിശാഖ് ഭവനിൽ ടി..പി.വിശാഖിന്റെ വീടിന്റെ ജനൽ ഗ്ലാസുകൾ എറിഞ്ഞ് തകർത്തു.വെള്ളിയാഴ്ച പുലർച്ചെ 2.25 നായിരുന്നു സംഭവം.സംഭവസമയത്ത് വിശാഖും മാതാപിതാക്കളും ഭാര്യയും മകനും വീട്ടിലുണ്ടായിരുന്നു.ചില്ലുകൾ പൊട്ടുന്ന ശബ്ദം കേട്ട് വീട്ടുകാർ എഴുന്നേറ്റ് നോക്കുമ്പോഴേക്കും അക്രമികൾ ബൈക്കിൽ രക്ഷപ്പെട്ടിരുന്നു.ബി.ജെ.പി കാട്ടാക്കട മുൻ മണ്ഡലം ജനറൽ സെക്രട്ടറിയും നിലവിൽ ജില്ലാ കമ്മറ്റി അംഗവുമായ വിശാഖ്.മലയിൻകീഴ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.സമീപത്തെ സി.സി.ടി.വി.കാമറ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു.