
പാറശാല: പരശുവയ്ക്കൽ പെരുവിളയിൽ കോൺഗ്രസ് പ്രവർത്തകന്റെ കട അക്രമികൾ അടിച്ചുതകർത്തെന്ന് പരാതി. കോൺഗ്രസ് പെരുവിള മുൻ ബൂത്ത് പ്രസിഡന്റായിരുന്ന വിപുവിന്റെ ടീ ഷോപ്പിൽ 24ന് അർദ്ധരാത്രിയോടെയായിരുന്നു സംഭവം. ഫർണിച്ചറുകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ തകർത്തിന് പുറമെ കടയിലുണ്ടായിരുന്ന പണവും അക്രമികൾ അപഹരിച്ചു. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം എൽ.ഡി.എഫിന്റെ ആഹ്ലാദ പ്രകടനത്തിനിടെ കടയിലേക്ക് പടക്കം വലിച്ചെറിഞ്ഞിരുന്നു. വിപു പരാതി നൽകിയതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികളെ പിടികൂടാൻ പൊലീസ് ശ്രമിക്കുന്നില്ലെന്നും സി.പി.എം അനുഭാവികളാണ് ആക്രമണത്തിന് പിന്നിലെന്നുമാണ് കോൺഗ്രസിന്റെ ആരോപണം.