ss

തിരുവനന്തപുരം: കേരളത്തിന് അഭിമാനവും അഴിമതി രഹിതവുമായ പി.എസ്.സി യെ രാഷ്ട്രീയ പോരാട്ടത്തിന്റെ ഉപകരണമാക്കുവാനുള്ള പ്രതിപക്ഷ ശ്രമങ്ങളും പൊതുസമൂഹത്തിന് തെറ്റിദ്ധാരണയുണ്ടാക്കുന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്ന ഉദ്യോഗാർത്ഥി സംഘങ്ങളുടെ ശ്രമങ്ങളും അവസാനിപ്പിക്കണമെന്ന് പി.എസ്.സി എംപ്ലോയീസ് യൂണിയൻ 47-ാം സമ്മേളനം ആവശ്യപ്പെട്ടു. 11-ാം ശമ്പള പരിഷ്‌കരണം അനുഭവവേദ്യമാക്കുക, ഇടതുപക്ഷ സർക്കാരിന്റെ ജനപക്ഷ നിലപാടുകൾക്ക് പിന്തുണ നൽകുക, കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് സ്ട്രീം രണ്ടിൽ പി.എസ്.സി ജീവനക്കാരെ ഉൾപ്പെടുത്തുക, യാത്രാബത്ത സീലിംഗ് പരിധി ഒഴിവാക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
ഭാരവാഹികളായി കെ.സെബാസ്റ്റ്യൻ (പ്രസിഡന്റ്),സബിതാ ജാസ്മിൻ,എച്ച്,വി.കെ.രാജു( വെെസ് പ്രസിഡന്റ്),ബി.ജയകുമാർ (ജനറൽ സെക്രട്ടറി),കെ.വി.സുനിൽകുമാർ,ബി.ബിജു( സെക്രട്ടറിമാർ),രാജീവ്.വി.എസ്(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.