
വള്ളികുന്നം: വാക്കേറ്റത്തിനിടെ ഡി.വൈ.എഫ് ഐ നേതാവിനെ കല്ലുകൊണ്ട് മർദ്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. വള്ളികുന്നം ഇലിപ്പക്കുളം ഗോകുൽ ഭവനത്തിൽ ജ്യോതിസ് (21) ആണ് അറസ്റ്റിലായത്. ഡി.വൈ.എഫ്.ഐ വള്ളികുന്നം പടിഞ്ഞാറ് മേഖലാ സെക്രട്ടറി വട്ടയ്ക്കാട് ഗോവിന്ദത്തിൽ ഗോവിന്ദ് സുരേഷിനാന്ന് (27) മർദ്ദനമേറ്റത്.
കഴിഞ്ഞ ദിവസം വള്ളികുന്നം സംസ്കൃത ഹൈസ്കൂളിന് സമീപം രാത്രി 9.15 ഓടെയായിരുന്നു സംഭവം. ഗോവിന്ദും സുഹൃത്തുക്കളും സംസാരിച്ചുകൊണ്ടിരിക്കെ ഇടയിലേക്ക് കയറി വന്ന ജ്യോതിസ് ഗോവിന്ദിന്റെ മുഖത്ത് കല്ലുകൊണ്ടിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഗോവിന്ദിനെ കറ്റാനത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വള്ളികുന്നം സി.ഐ ഡി. മിഥുന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കായംകുളം കോടതിയിൽ ഹാജരാക്കി റിമാൻറു ചെയ്തു