
കറ്റാനം:  ഭരണിക്കാവ് ഇലംപ്ലാവിൽ റിട്ട.കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനും ഭരണിക്കാവ് അഞ്ചാം വാർഡ് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനുമായിരുന്ന വർഗീസിന്റെ വീടിന് നേരെ രാത്രി 12 ഓടെയായിരുന്നു ആക്രമണം. വീടിന്റെ ജനൽ ചില്ലുകൾ എറിഞ്ഞു തകർത്തു. വീട്ടുകാർ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴേക്കും അക്രമിസംഘങ്ങൾ രക്ഷപ്പെട്ടു. ക്രിസ്മസ് ദിനത്തിൽ രാത്രി 10ഓടെ സംഘടിച്ചെത്തിയ ആറംഗ സംഘം യൂത്ത് കോൺഗ്രസ് പ്രവർത്തകനായ വിഷ്ണുവിന്റെ വീടിനു നേരെയും ആക്രമണം നടത്തിയിരുന്നു.