
തിരുവനന്തപുരം: വ്യവസായ വകുപ്പിന്റെയും കേരളാ ബ്യൂറോ ഒഫ് ഇൻഡസ്ട്രിയൽ പ്രമോഷന്റെയും (കെ-ബിപ്) പുതിയ വെബ്സൈറ്റുകൾ മന്ത്രി ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്തു. www.keralaindustry.org, www.kbip.org എന്നിവയാണ് വെബ്‌സൈറ്റുകൾ.
ഈസ് ഒഫ് ഡൂയിംഗ് ബിസിനസ്, കെ-സ്വിഫ്റ്റ്, ഇൻവെസ്റ്റ് കേരള, മെഗാ പ്രോജക്ടുകൾ, കേരള ഇ-മാർക്കറ്റ്, അടിസ്ഥാനസൗകര്യ ലഭ്യത, വ്യവസായ കേരളം മാസികയുടെ ഓൺലൈൻ പതിപ്പുകൾ, ഇൻവെസ്റ്റർ കണക്ട് തുടങ്ങിയവയും സൈറ്രിലുണ്ട്. വ്യവസായ ഭദ്രതാ പാക്കേജ് വിവരങ്ങളും ലഭ്യമാണ്.