ss

തി​രു​വ​ന​ന്ത​പു​രം​:​ ​യൂ​ണി​വേ​ഴ്സി​​​റ്റി​ ​കോ​ളേ​ജി​ലെ​ ​കു​ത്ത് ​കേ​സ് ​പ്ര​തി​ ​ശി​വ​ര​ഞ്ജി​ത്തി​ന്റെ​ ​വീ​ട്ടി​ൽ​നി​ന്ന് ​ഉ​ത്ത​ര​ക്ക​ട​ലാ​സ് ​പൊ​ലീ​സ് ​പി​ടി​ച്ചെ​ടു​ത്ത​തി​ൽ​ ​ഉ​ത്ത​ര​വാ​ദി​യാ​ണെ​ന്ന് ​ക​ണ്ടെ​ത്തി​യ​ ​അ​ബ്ദു​ൾ​ ​ല​ത്തീ​ഫി​നെ​ ​അ​റ​ബി​ക് ​പ്രൊ​ഫ​സ​റാ​യി​ ​നി​യ​മി​ക്കു​ന്ന​ത് ​നി​യ​മോ​പ​ദേ​ശം​ ​തേ​ടി​യ​ ​ശേ​ഷം​ ​മ​തി​യെ​ന്ന് ​സി​ൻ​ഡി​ക്കേ​റ്ര് ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.
അ​റ​ബി​ക് ​ഭാ​ഷാ​ ​ഗ​വേ​ഷ​ണ​ത്തി​ന് ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​പു​ര​സ്‌​കാ​രം​ ​നേ​ടി​യ​ ​അ​പേ​ക്ഷ​ക​രെ​യ​ട​ക്കം​ ​ത​ഴ​ഞ്ഞ് ​അ​ബ്ദു​ൽ​ ​ല​ത്തീ​ഫി​ന് ​നി​യ​മ​നം​ ​ന​ൽ​കാ​ൻ​ ​സെ​ല​ക്‌​ഷ​ൻ​ ​ക​മ്മി​​​റ്റി​ ​സി​ൻ​ഡി​ക്കേ​റ്റി​ന് ​ശു​പാ​ർ​ശ​ ​ന​ൽ​കി​യി​രു​ന്നു.​ ​പ​രീ​ക്ഷാ​ ​ന​ട​ത്തി​പ്പ് ​സം​ബ​ന്ധി​ച്ച​ ​രേ​ഖ​ക​ൾ​ ​ന​ൽ​കാ​ത്ത​തി​ന് ​വി​വ​രാ​വ​കാ​ശ​ ​ക​മ്മി​ഷ​ണ​ർ​ ​ല​ത്തീ​ഫി​ന് ​മൂ​വാ​യി​രം​ ​രൂ​പ​ ​പി​ഴ​ ​ചു​മ​ത്തി​യി​രു​ന്നു.

യൂ​ണി​വേ​ഴ്സി​​​റ്റി​ ​കോ​ളേ​ജി​ൽ​ ​പ​രീ​ക്ഷാ​ ​ചു​മ​ത​ല​ ​വ​ഹി​ച്ച​ ​അ​ബ്ദു​ൾ​ ​ല​ത്തീ​ഫി​ന് ​വീ​ഴ്ച​യു​ണ്ടാ​യെ​ന്ന
അ​ന്വേ​ഷ​ണ​ ​സ​മി​തി​യു​ടെ​ ​ക​ണ്ടെ​ത്ത​ലി​നെ​ത്തു​ട​ർ​ന്ന് ​പ​രീ​ക്ഷാ​ ​ജോ​ലി​ക​ളി​ൽ​ ​നി​ന്ന് ​സ്ഥി​ര​മാ​യി​ ​ഡി​ബാ​ർ​ ​ചെ​യ്യു​ക​യും​ ​കോ​ളേ​ജി​ൽ​ ​നി​ന്ന് ​സ്ഥ​ലം​ ​മാ​​​റ്റു​ക​യും​ ​ചെ​യ്തി​രു​ന്നു.​ ​എ​സ്.​എ​ഫ്‌.​ഐ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഉ​ത്ത​ര​ക്ക​ട​ലാ​സ് ​ന​ൽ​കാ​നും​ ​പ​രീ​ക്ഷ​ക​ളി​ൽ​ ​കൃ​ത്രി​മം​ ​കാ​ട്ടാ​നും​ ​സ​ഹാ​യി​ച്ച​തി​ന് ​ഈ​ ​ശി​ക്ഷാ​ന​ട​പ​ടി​ക​ൾ​ക്ക് ​വി​ധേ​യ​നാ​യ​ ​അ​ദ്ധ്യാ​പ​ക​നെ​ ​പ്രൊ​ഫ​സ​റാ​യി​ ​നി​യ​മി​ക്ക​രു​തെ​ന്നും​ ​ന​ട​പ​ടി​ ​പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ക്ക് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​ക​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ട് ​സേ​വ് ​യൂ​ണി​വേ​ഴ്സി​​​റ്റി​ ​കാ​മ്പെ​യി​ൻ​ ​ക​മ്മി​​​റ്റി​ ​ഗ​വ​ർ​ണ​ർ​ക്ക് ​നി​വേ​ദ​നം​ ​ന​ൽ​കി​യി​ട്ടു​ണ്ട്.