
തിരുവനന്തപുരം: എച്ച്.എൽ.എൽ ലൈഫ് കെയർ എംപ്ലോയീസ് സഹകരണ സംഘം എർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡ് വിതരണത്തിന്റെ ഉദ്ഘാടനം ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ബിജി ജോർജ് നിർവഹിച്ചു. ഡയറക്ടർ ടെക്നിക്കൽ ആൻഡ് ഓപ്പറേഷൻ സുബ്രഹ്മണ്യം, യൂണിറ്റ് ചീഫ് കൃഷ്ണകുമാർ, കുട്ടപ്പൻ പിള്ള, സൊസൈറ്റി പ്രസിഡന്റ് ബിനു തോമസ്, സെക്രട്ടറി പ്രസന്നകുമാർ, ബോർഡ് മെമ്പർമാരായ നൗഷാദ് കായ് പാടി, പി.ടി.വി. ജയകുമാർ, കവിതാ രാജേഷ്, ജിജോ വർഗീസ്, നിസാർ അഹമ്മദ്, സന്തോഷ്, പ്രശാന്ത്, സെയ് ബിൻ, അശ്വതി, രജനി എന്നിവർ പ്രസംഗിച്ചു.