
കട്ടപ്പന: കട്ടപ്പന എക്സൈസ് കോവിൽമലയിൽ നടത്തിയ പരിശോധനയിൽ 200 ലിറ്റർ കോടയും 10 ലിറ്റർ വ്യാജമദ്യവും പിടികൂടി. സംഭവത്തിൽ ബാലവാടി മഠത്തിൽപറമ്പിൽ റെജി(40)ക്കെതിരെ കേസെടുത്തു. ഇയാൾ ഒളിവിലാണ്. പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി വിൽപ്പന നടത്താനായി റെജി വീടിനുസമീപമുള്ള പുരയിടത്തിലാണ് കോടയും വ്യാജമദ്യവും സൂക്ഷിച്ചിരുന്നത്. എക്സൈസ് സംഘം പരിശോധനക്കെത്തിയപ്പോൾ ഓടി രക്ഷപ്പെടുകയായിരുന്നു. കട്ടപ്പന എക്സൈസ് ഇൻസ്പെക്ടർ കെ.ബി. ബിനു, പ്രിവന്റീവ് ഓഫീസർ അബ്ദുൾ സലാം, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സൈജു മോൻ ജേക്കബ്, സി.ഇ.ഒമാരായ പി.സി. വിജയകുമാർ, ജെയിംസ് മാത്യു, ജസ്റ്റിൻ പിജോസഫ്, സജിമോൻ രാജപ്പൻ, ഡെന്നിസൺ ജോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.