
കോട്ടയം: ലോട്ടറി അടിച്ചതായി വിശ്വസിപ്പിച്ചു വയോധികയുടെ മാല തട്ടിയെടുത്ത കേസിലെ പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. കഴിഞ്ഞദിവസം നഗരമധ്യത്തിൽ വച്ചാണ് ആർപ്പൂക്കര സ്വദേശിയായ വീട്ടമ്മയുടെ മാല സൗഹൃദം നടിച്ച് അടുത്തുകൂടിയ പ്രതി മോഷ്ടിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.
വയോധികയുടെ ഒപ്പം നടന്നു വന്ന പ്രതി, ഇവരുമായി സൗഹൃദം സ്ഥാപിച്ചു. തുടർന്നു, ഇവരെ ലോട്ടറി അടിച്ചതായി അറിയിക്കുകയായിരുന്നു. ഇതു വിശ്വസിച്ച് പ്രതിയ്ക്കൊപ്പം വയോധിക നടന്നു. ലോട്ടറി അടിച്ച തുക സെൻട്രൽ ബാങ്കിലെ അക്കൗണ്ടിലുണ്ടെന്നും, സ്വർണ്ണ മാലയിലെ കോഡ് ബാങ്കിൽ കാട്ടിയെങ്കിൽ മാത്രമേ പണം ലഭിക്കൂ എന്നു പ്രതി ഇവരെ വിശ്വസിപ്പിച്ചു. ഇതു വിശ്വസിച്ച് ഇവർ പ്രതിയ്ക്കൊപ്പം ബാങ്കിന്റെ രണ്ടാം നിലയിലേയ്ക്ക് കയറി.
ഇതിനിടെ മാല കൈയിൽ വാങ്ങിയ പ്രതി സ്ഥലത്ത് നിന്നും രക്ഷപെടുകയായിരുന്നു.