തൊടുപുഴ: കാൽ നൂറ്റാണ്ട് മുമ്പ് ജനറൽ വിഭാഗത്തിൽ ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റ് ആകാൻ ഭാഗ്യം ലഭിച്ചതും,​ മുപ്പത് വർഷം മുമ്പ് നിനച്ചിരിക്കാതെ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായതും ഓർത്തെടുക്കുകയാണ് പ്രെഫ.ഷീലസ്റ്റീഫൻ . നാട്ടുകാർ സ്ഥാനാർത്ഥി യാകാൻ ഒരുപാട് നിർബന്ധിച്ചു.വീട്ടുകാർ ഒടുവിൽ പച്ചക്കൊടി കാട്ടി.. അങ്ങനെ 28​ാം വയസിൽ മുട്ടം ഡിവിഷനൽ നിന്നും ജില്ലാ കൗൺസിലേക്ക് നടന്ന കന്നിയങ്കത്തിൽ വിജയിച്ചു. 1995 ​ൽ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കരിങ്കുന്നം ഡിവിഷനിൽ നിന്നും വൻഭൂരിപക്ഷത്തോടെ വിജയിച്ച് പ്രഥമ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷയായി. കേരളത്തിൽ ജനറൽ വിഭാഗത്തിൽ ഒരു വനിത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദത്തിലെത്തിയ ത് അക്കാലത്ത് ഏറെ പ്രശസ്തിക്ക് ഇടയാക്കിയിരുന്നു. അന്നത്തെ പ്രചരണം മറക്കാനാകാത്ത് അനുഭവമാണ്.വോട്ട് ചോദിച്ച് വീടുകളിലെത്തുമ്പോൾ മുതിർന്നവർ ഉൾപ്പെടെയുള്ള വരുടെ വത്സ്യവും ബഹുമാനവും മനസിൽ ഇപ്പോഴുമുണ്ട്, ​ ജീപ്പുകളിലാണ് പ്രചരണത്തിന് പോകുന്നത്.​ വാഹനങ്ങളൽ നിന്നും ഇറങ്ങി കുന്നും മലകളും നിറഞ്ഞ പ്രദേശത്തുകൂടി നടന്ന് വേണം പോകാൻ. ലാന്റ് ഫോൻ മാത്രമാണുള്ളത്. ടെലിവിഷനും ഇല്ലായിരുന്നു.കളങ്കമില്ലാത്ത സ്നേഹം സ്ഥാനാർത്ഥി കടന്നുവരുന്ന വഴിത്താരകളിൽ പ്രകടമായിരുന്നു. ആളുകൾ കൂട്ടത്തോടെ വഴിയോരങ്ങളിൽ കാത്ത് നിൽക്കുമായിരുന്നു.കാല ഘട്ടം മാറിയതോടെ ഇതെല്ലാം ഓർമ്മയാകുന്നു.വികസനം കടന്നു ചെല്ലാത്ത് പ്രദേശങ്ങളിൽ റോഡുകളും കുടിവെള്ള പദ്ധതികളും അടക്കം അടിസ്ഥാന സൗകര്യമൊരുക്കാനും കഴിഞ്ഞതായി ഷീല സ്റ്റീഫൻ പറഞ്ഞു. കോട്ടയം ബി.സി.എം കോളേജിൽ അദ്ധ്യപികയായി ജോലി ചെയ്യമ്പോഴാണ് രണ്ട് തവണയും കേരള കോൺഗ്രസ് (ജോസഫ് )​ വിഭാഗത്തെ പ്രതിനിധികരിച്ച് മത്സരിച്ചത്. പ്രിൻസിപ്പൾ ആയി വിരമിച്ച ഷീല സ്റ്റീഫൻ വനിതാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ,​ പാർട്ടിയുടെ ഹൈപവർ കമ്മിറ്റി എന്നീ നിലകളിൽ പ്രവർത്തിച്ച് വരുന്നു.