മുതലിയാർമഠം (20)
നിലവിലെ യു.ഡി.എഫ് കൗൺസിലറും വൈസ് പ്രസിഡന്റുമായിരുന്ന എം.കെ. ഷാഹുൽ ഹമീദിന്റെ ഭാര്യ ഷീജ ഷാഹുലിനെയാണ് വാർഡ് നിലനിറുത്താൻ യു.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത്. രണ്ടാംവട്ടമാണ് മത്സരത്തിനിറങ്ങുന്നത്. 2010- 15ൽ കൗൺസിലറായിരുന്നു. കുടുംബശ്രീ പ്രവർത്തകയും കാരിക്കോട് സർവീസ് സഹകരണ ബാങ്കിലെ മുൻ ജീവനക്കാരിയുമായ ആഷ ബിനുവാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. ആദ്യമത്സരമാണ്. ഭർത്താവ് ബിനു ബിസിനസുകാരനാണ്. കന്നിയങ്കത്തിനിറങ്ങിരിക്കുന്ന ഇന്ദിര ഷാജിയാണ് എൻ.ഡി.എ സ്ഥാനാർത്ഥി. കുടുംബശ്രീ അംഗമാണ്. ഭർത്താവ് എം.എസ്. ഷാജി.
കോളേജ് വാർഡ് (21)
കുടുംബശ്രീ യൂണിറ്റ് സെക്രട്ടറിയായ പ്രീജ പ്രവീണിനെയാണ് വാർഡ് കൈവിടാതിരിക്കാൻ യു.ഡി.എഫ് നിറുത്തിയിരിക്കുന്നത്. കന്നിയങ്കമാണ്. കേരള കോൺഗ്രസ് (എം) ജോസ് വിഭാഗം സ്ഥാനാർത്ഥി നൈസി ജോസഫാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. ആദ്യമത്സരമാണ്. എ.ബി.വി.പി ജോയിന്റ് സെക്രട്ടറിയായിരുന്ന ശ്രീലക്ഷ്മി കെ. സുദീപാണ് എൻ.ഡി.എ സ്ഥാനാർത്ഥി. ആദ്യമായാണ് മത്സര രംഗത്ത്.
മാരാംകുന്നേൽ (22)
ബി.ജെ.പിയുടെ സിറ്റിംഗ് വാർഡ് നിലനിറുത്താൻ സി. ജിതേഷിനെയാണ് എൻ.ഡി.എ രംഗത്തിറക്കിയിരിക്കുന്നത്.ബി.ജെ.പി തൊടുപുഴ മുനിസിപ്പൽ പ്രസിഡന്റായ ജിതേഷിന്റെ ആദ്യ പോരാട്ടമാണ്. ബിന്ദുവാണ് ഭാര്യ. എ.ഐ.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അമൽ അശോകിനെയാണ് എൽ.ഡി.എഫ് നിറത്തിയിരിക്കുന്നത്.സി.പി.ഐ തൊടുപുഴ ലോക്കൽ കമ്മിറ്റിയംഗമാണ് അമലിന്റെ ആദ്യ മത്സരമാണ്. കോൺഗ്രസ് തൊടുപുഴ ഈസ്റ്റ് മണ്ഡലം സെക്രട്ടറി എൻ. വിശ്വനാഥനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. കന്നിയങ്കമാണ്. ഭാര്യ: വിജി.