തൊടുപുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങിയതോടെ തൊടുപുഴയിലുളള ജില്ലാ ആശുപത്രി നാഥനില്ലാ കളരിയുടെ അവസ്ഥയിലേക്ക് കൂപ്പുകുത്തി. വിവിധ മേഖലകളിലുള്ള ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി, ഉദ്യോഗസ്ഥ പ്രതിനിനിധികൾ ഉൾപ്പെടുന്ന ജില്ലാ
പഞ്ചായത്ത് പ്രസിഡന്റ്ചെയർ പേഴ്സൺ ആയ ആശുപത്രി വികസനസമിതിക്കായിരുന്നു ജില്ലാ ആശുത്രിയുടെ നടത്തിപ്പ് ചുതല.എന്നാൽ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ആശുപത്രി വികസന
സമിതിയുടെ പ്രവർത്തനം ഇല്ലാതായി. ഇതോടെയാണ് ആശുപത്രിയുടെ ദൈനം ദിന പ്രവർത്തനങ്ങൾ അപ്പാടെ താളം തെറ്റുന്ന അവസ്ഥയിലേക്ക് നീങ്ങിയത്. ഉദ്യോഗസ്ഥർക്ക് ഭരണച്ചുമതലയുണ്ടെങ്കിലും എല്ലാവരും തിര്െടുപ്പിന്റെ തിരക്കിട്ട ജോലിയിലാണ്.വിവിധ രോഗ ചികിൽസക്ക് തൊടുപുഴ നഗരത്തിലേയും സമീപ പ്രദേശങ്ങളിലേയും നൂറ് കണക്കിന് ആളുകളാണ് ഇവിടേക്ക് നിത്യവും എത്തിച്ചേരുന്നതും.എന്നാൽ വിവിധ രോഗങ്ങളാൽ കഷ്ടപ്പെട്ട് ഇവിടേക്ക് ചികിൽസക്കായി എത്തുന്ന ജനത്തെ ഏറെ ദുരിതത്തിലാക്കുന്ന പ്രവർത്തികളാണ് ആശുപത്രി അധികൃതരിൽ നിന്ന് ഉണ്ടാകുന്നതും.
ആരായാലും നേരിട്ട് എത്തണം എന്ന മനോഭാവം.......................
ആശുപത്രി സൂപ്രണ്ടിന്റെ ഔദ്യോഗിക മൊബൈൽ നമ്പരിൽ വകുപ്പ് സെക്രട്ടറി വിളിച്ചാലും എടുക്കത്തില്ല. വേണമെങ്കിൽ നേരിട്ട് വരുക, എന്ന ഭാവമാണ് ആശുപത്രി സൂപ്രണ്ടിന് . തിരക്കായിട്ടാണ് ഫോൺ എടുക്കാത്തത് എന്നാണ് ഇതിന്റെ കാരണമായി സൂപ്രണ്ട് പറയുന്നതും. എന്നാൽ സൂപ്രണ്ടിന്റെ തിരക്കിനൊത്ത് ആശുപത്രിയിൽ ഒന്നും നടക്കുന്നുമില്ല എന്ന് മാത്രം . വിവിധ ആശുപത്രികളിലെ ഡോക്ടർമാർ, ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന മറ്റ് പ്രോജക്ടുകളിലെ ഉദ്യോഗസ്ഥർ, വിവിധ തലങ്ങളിലെ ജനപ്രതിനിധികൾ എന്നിങ്ങനെ സൂപ്രണ്ടിന്റെ ഔദ്യോഗിക മൊബൈൽ നമ്പരിൽ ആര് വിളിച്ചാലും ഫോൺ അറ്റന്റ് ചെയ്യാൻ പോലും കഴിയാത്ത "ഭയങ്കര" തിരക്കിലാണ് സൂപ്രണ്ട്.
ഇപ്പോൾ ജില്ലാ ആശുപത്രി കാഴ്ച്ചകൾ............. ഔദ്യോഗിക മീറ്റിംഗുകൾ, യാത്രകൾ എന്നിങ്ങനെ ഓരോ കാര്യങ്ങൾ നിരത്തി
ഉത്തരവാദിത്വപ്പെട്ടവർ മിക്ക ദിവസങ്ങളിലും അനധികൃതമായി ജോലിക്കെത്തുന്നില്ല,മരുന്നുകളുടെ ക്ഷാമം,ആശുപത്രിയിലെത്തുന്ന രോഗികളും അവർക്കൊപ്പം എത്തുന്ന ആളുകളും ചികിത്സാ സംബന്ധമായ കാര്യങ്ങൾ തിരക്കിയാൽ വ്യക്തമായ വിവരങ്ങൾ നൽകാതെ അവരോട് തട്ടിക്കയറുന്ന ജീവനക്കാർ,ചീട്ട് എടുക്കുന്ന സ്ഥലത്തും ജനങ്ങളോട് കയർത്ത് സംസാരിക്കുന്ന ജീവനക്കാർ,രോഗികളുമായി എത്തുന്ന ആംബുലൻസിന് പോലും കടന്ന് പോകാൻ കഴിയാതെ ആശുപത്രി റോഡിൽ നിറയെ തിങ്ങി നിറഞ്ഞ് വാഹനങ്ങൾ,വിവിധ രോഗ നിർണ്ണയത്തിന് വേണ്ടിയുളള പരിശോധന റിസൾട്ട് സാങ്കേതിക കാരണങ്ങളുടെ പേരിൽ മനപ്പൂർവ്വം താമസിപ്പിക്കൽ,ഡോക്ടർമാരും ജീവനക്കാരും പുറത്ത് പോയാലും പ്രവർത്തിച്ച് കിടക്കുന്ന ഫാനും ലൈറ്റും,കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ബുക്കിംഗിന് ഏർപ്പെടുത്തിയ മൊബൈൽ നംബർ മിക്കപ്പോഴും സ്വിച്ച് ഓഫ്... ഇതൊക്കെ തൊടുപുഴ ജില്ലാ ആശുപത്രിയിലെ പതിവ് കാഴ്ചകളാണ്.