തൊടുപുഴ: കേരള മദ്യനിരോധന സമിതി സംസ്ഥാന വ്യാപകമായി നടത്തിവരുന്നഉപവാസ സത്യാഗ്രഹത്തിന്റെ ഭാഗമായി. തൊടുപുഴ മിനി സിവിൽസ്റ്റേഷനു മുന്നിൽ ഉപവാസ സത്യാഗ്രഹം നടത്തി . മദ്യാധികാര വാഴ്ചക്കെതിരെ ജനാധികാരവിപ്ലവം എന്ന മുദ്രാവാക്യവുമായി പഞ്ചായത്തീരാജ് നഗരപാലിക ബില്ലിലെ 232 447 വകുപ്പുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഉപവാസം. മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറിഡോ :വിൻസന്റ് മാളിയേക്കൽ ഉപവാസം ഉദ്ഘാടനം ചെയ്തു .ഗാന്ധിദർശൻവേദി സംസ്ഥാന സെക്രട്ടറി ടി ജെ പീറ്റർ, സെബാസ്റ്റ്യൻ കൊച്ചടിവാരം,ജോസ് കടമ്പനാട്ട് ,സെബാസ്റ്റ്യൻ പാലത്തുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു