തൊടുപുഴ: ജില്ലയിലെ ഭിന്നശേഷിക്കാരായകുട്ടികളുടെമികവുകളുടെ പ്രദർശനം ഓൺലൈനായി നടത്തികൊണ്ട്സമഗ്രശിക്ഷ ഇടുക്കി ഈ വർഷത്തെ ഭിന്നശേഷിദിനം 3, 4, 5തിയതികളിലായിആഘോഷിക്കും. മൂന്നാംതീയതി ബി.ആർ.സി തലത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട്ഗൂഗിൾമീറ്റ് പ്ലാറ്റ്‌ഫോമുപയോഗിച്ചാണ്ഭിന്നശേഷിദിനാഘോഷംനടത്തുന്നത്. കലാപരിപാടികൾ ഉൾപ്പടെയുള്ളകുട്ടികളുടെമികവുകളാണ് പ്രദർശനത്തിനൊരുങ്ങുന്നത്. 4 ന് ഓരോ ബി.ആർ.സിയിൽ നിന്നുംതെരഞ്ഞെടുത്ത ഭിന്നശേഷിക്കാരായകുട്ടികളുടെമികവുകൾ ജില്ലാതലത്തിൽ പ്രദർശിപ്പിക്കും. 5 ന് സമഗ്രശിക്ഷ കേരളയുടെ പ്രവർത്തകർ ഭിന്നശേഷികുട്ടികളുടെവീടുകളിലെത്തിഅവർക്ക് സമ്മാനങ്ങളുംഅനുമോദനങ്ങളും നൽകും. ഓരോ ബി.ആർ.സിയിലെയും പരിപാടികൾഉദ്ഘാടനം ചെയ്യുന്നത് ഭിന്നശേഷിക്കാരായ കുട്ടികളോഅല്ലെങ്കിൽ ഭിന്നശേഷിക്കാരായി പ്രതിസന്ധികളെമറികടന്ന്ജീവിതവിജയംകൈവരിച്ച പ്രതിഭകളായിത്തീർന്നിട്ടുള്ളവിശിഷ്ടവ്യക്തികളോആയിരിക്കുമെന്ന് ജില്ലാ പ്രോജ്ക്ട്‌കോ-ഓർഡിനേറ്റർ ഡി .ബിന്ദുമോൾ അറിയിച്ചു.