തൊടുപുഴ: ഡൽഹി ചലോ മാർച്ച് നടത്തിക്കൊണ്ടിരിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) ആഭിമുഖ്യത്തിൽ തൊടുപുഴയിൽ ഐക്യദാർഢ്യ സമ്മേളനം നടത്തി. കാർഷികമേഖലയെ തകർക്കുന്ന നിയമങ്ങൾ പിൻവലിക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത ജില്ലാ കമ്മിറ്റിയംഗം കെ.എൽ. ഈപ്പച്ചൻ ആവശ്യപ്പെട്ടു. പി.ടി. വർഗീസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിബി സി. മാത്യു, എൻ. വിനോദ്കുമാർ, അനിൽ, ജിമ്മി ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.