idukki

ഇടുക്കി: ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനായി ദേശീയ ദുരന്തനിവാരണ സേന യുടെ സംഘങ്ങൾ ജില്ലയിലെത്തി. മൂന്നാർ, പൈനാവ് എന്നിവിടങ്ങളിലാണ് സംഘം ക്യാമ്പ് ചെയ്യുന്നത്. മൂന്നാറിൽ ഇൻസ്‌പെക്ടർ ജയന്തോ കുമാർ മണ്ഡലും പൈനാവിൽ ഉദിത് കുമാർ ദീക്ഷിതും ആണ് സംഘങ്ങളെ നയിക്കുന്നത്. 20 പേർ വീതമാണ് ഓരോ സംഘത്തിലുമുള്ളത്. ഫോൺ: 87006 22536 ( മനീഷ് )പുതിയ സാഹചര്യം കണക്കിലെടുത്ത് ഡെപ്യൂട്ടി കമൻഡാന്റ് രാജൻ ബാബുവിന്റെ നേതൃത്വത്തിൽ എട്ട് ടീമുകളാണ് കേരളത്തിലെത്തിയിട്ടുള്ളത്.