തൊടുപുഴ: കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ നയങ്ങൾക്കെതിരെ കർഷകർഡൽഹിയിൽ നടത്തുന്ന പ്രതിഷേധ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജനാധിപത്യ കേരള കോൺഗ്രസ് നേതൃത്വത്തിൽ തൊടുപുഴയിൽ പ്രകടനം നടത്തി. പാർട്ടി വർക്കിംഗ് ചെയർമാൻ അഡ്വക്കേറ്റ് പി സി ജോസഫ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറിമാരായ ജോർജ് അഗസ്റ്റിൻ, യൂത്ത് ഫ്രണ്ട് ് വൈസ് പ്രസിഡന്റ് അഡ്വ. മിഥുൻ സാഗർ, ഷാജി തെങ്ങുംപള്ളിൽ, ഷംസുദ്ദീൻ, സോനു ജോസഫ് തുടങ്ങിയവർ പങ്കെടുത്തു