തൊടുപുഴ : കേരളാ കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ളവരും നിലവിൽ 60 വയസ് പൂർത്തിയാകാത്തവരുമായ തൊഴിലാളികളെ 2021 വർഷത്തെ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് തൊഴിലാളികളുടെ പൂർണ്ണ വിവരങ്ങൾ അടങ്ങിയ പ്രൊപ്പോസൽ ഫോറം പൂരിപ്പിച്ച് 11 ന് മുമ്പായി തൊടുപുഴ വെങ്ങല്ലൂരുള്ള വെൽഫെയർ ഫണ്ട് ഇൻസ്പെക്ടറുടെ കാര്യാലയത്തിൽ ഹാജരാക്കേണ്ടതാണ്. മുൻ വർഷങ്ങളിൽ ഇൻഷുറൻസ് പദ്ധതിയിൽ പ്രൊപ്പോസൽ ഫോറം പൂരിപ്പിച്ച് ഹാജരാക്കിയവർ പ്രത്യേകം ഫോറം ഹാജരാക്കേണ്ടതില്ല.