വെള്ളിയാമറ്റം : കേരളാ കോൺഗ്രസ് എം പാർട്ടിയുടെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി വെള്ളിയാമറ്റം പഞ്ചായത്തിൽ അഞ്ചാം വാർഡിൽ (കറുവക്കയം)​ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ജസ്റ്റിൻ മാത്യു ചെമ്പകത്തിനാലിനെ പാർട്ടി ജില്ലാ പ്രസിഡന്റിന്റെ നിർദ്ദേശ പ്രകാരം കേരളാ കോൺഗ്രസ് എം പാർട്ടിയിൽ നിന്നും സസ്‌പെന്റ് ചെയ്തതായി മണ്ഡലം പ്രസിഡന്റ് ജോസി.എം. വേളാച്ചേരിൽ അറിയിച്ചു.