തൊടുപുഴ: എൽ. ഡി. എഫ് തൊടുപുഴ മുനിസിപ്പൽ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് പത്രിക ഇന്ന് വൈകുന്നേരം 5 ന് പ്രകാശനം ചെയ്യും. തൊടുപുഴ വ്യാപരഭവനിൽ ചേരുന്ന എൽ ഡി എഫ് സ്ഥാനർത്ഥികളുടെയും പ്രവർത്തകരുടെയും യോഗത്തിൽ കേരളാ കോൺഗ്രസ്സ് ചെയർമാൻ ജോസ് കെ മാണി പ്രകാശനം നിർവ്വഹിക്കും. യോഗത്തിൽ എൽ ഡി എഫ് നേതാക്കളായ കെ പി മേരി, പ്രൊഫ. കെ ഐ ആന്റണി, പി പി ജോയി, വി വി മത്തായി, മുഹമ്മദ് ഫൈസൽ, ടി ആർ സോമൻ, റോയ് വാരികാട്ട്, പി പി അനിൽകുമാർ, ശശികുമാർ, എം എസ് സലിം, ജയകൃഷ്ണൻ, ജലീൽ, ഹരിനാരയണൻ, തുടങ്ഹിയവർ പങ്കെടുക്കും.