ഇടുക്കി: ആറു മാസമോ അതിൽ കൂടുതലോ പ്രവർത്തിക്കാത്തതും പുനരുജ്ജീവിപ്പിക്കാൻ കഴിയുന്നതുമായ വ്യവസായ യൂണിറ്റുകൾക്കും കശുവണ്ടി സംസ്‌ക്കരണ യൂണീറ്റുകൾക്കും പുനരുജ്ജീവന പദ്ധതിയിൽ അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് ചെറുതോണി ജില്ലാ വ്യവസായ കേന്ദവുമായോ തൊടുപുഴ, പീരുമേട്, ദേവികുളം (അടിമാലി), ഉടുമ്പഞ്ചോല (നെടുങ്കണ്ടം) താലൂക്ക് വ്യവസായ ഓഫീസുകളുമായോ നേരിൽ ബന്ധപ്പെടുക. ഫോൺ: വ്യവസായ കേന്ദ്രം, ചെറുതോണി 04862 235507, 235410, താലൂക്ക് വ്യവസായ ഓഫീസുകൾ, തൊടുപുഴ 9446606178, ഉടുമ്പഞ്ചോല 9446062007, ദേവികുളം 9495471074, പീരുമേട് 9496102439