തൊടുപുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പി.ജെ. ജോസഫിന്റെ വസതിയിലെത്തി അദ്ദേഹത്തിന്റെ മകന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കൻ, ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ, യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ് അശോകൻ എന്നിവരും അദ്ദേഹത്തൊടൊപ്പം ഉണ്ടായിരുന്നു.