തൊടുപുഴ: കലൂർ പഞ്ചായത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കെതിരെ വിമതരായി മത്സരിക്കുന്ന കേരളകോൺഗ്രസ് (എം)​ കല്ലൂർക്കാട് മണ്ഡലം പ്രസിഡന്റായിരുന്ന ജോളി ചെരുവിൽ,​ ഏഴാം വാർഡ് പ്രസിഡന്റ് ചെറിയാൻ ജോസഫ് മേക്കുന്നേൽ,​ പാർട്ടി അംഗമായ പൗലോസ് മത്തായി വലിയവീട്ടിൽ എന്നിവരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി എറണാകുളം ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം അറിയിച്ചു.