അറക്കപ്പാറ വാർഡ് (26)
യു ഡി എഫ് ന്റെ സിറ്റിംഗ് വാർഡ് നിലനിർത്താൻ ജെയ്സൺ ജോർജിനെയാണ് പാർട്ടി രംഗത്ത് ഇറക്കിയിരിക്കുന്നത്.കോൺഗ്രസിന്റെ ബൂത്ത് പ്രസിഡന്റാണ്.ഷീൻ വർഗ്ഗീസാണ് ഇവിടെ എൽ ഡി എഫ് സ്ഥാനാർത്ഥി.കേരള കോൺഗ്രസ് (ജോസ്) മുൻസിപ്പൽ വെസ്റ്റ് മണ്ഡലം പ്രസിഡന്റാണ്.സോജൻ ജോയിയാണ് എൻ ഡി യെ സ്ഥാനാർത്ഥി.ബി ഡി ജി എസ് കലാസാംസ്ക്കാരിക വിഭാഗം ജില്ലാ കൺവീനറാണ്.
കോതായിക്കുന്ന് വാർഡ് (27)
യു ഡി എഫ് ന്റെ സിറ്റിംഗ് വാർഡ് നിലനിർത്താൻ അഡ്വ :ജോസഫ് ജോണിനെയാണ് ഇവിടെ രംഗത്ത് ഇറക്കിയിരിക്കുന്നത്.നഗരസഭ മുൻ വൈസ് ചെയർമാനാണ്.സ്വതന്ത്ര സ്ഥാനാർത്ഥിയായ പുന്നൂസ് ജേക്കബാണ് ഇവിടെ എൽ ഡി എഫ് പ്രതിനിധി.തോമസ് മാണിയാണ് എ ൻ ഡി യെ സ്ഥാനാർത്ഥി.ന്യൂന പക്ഷ മോർച്ച പ്രവർത്തകനാണ്.
ചുങ്കം വാർഡ് (28)
എൽ ഡി എഫ് ന്റെ സിറ്റിംഗ് വാർഡ് നിലനിർത്താൻ സ്വതന്ത്ര സ്ഥാനാർത്ഥിയായ ജോസ് മഠത്തിലിനെയാണ് പാർട്ടി രംഗത്ത് ഇറക്കിയിരിക്കുന്നത്.സ്വതന്ത്ര സ്ഥാനാർത്ഥിയായ പ്രിൻസ് ജോർജാണ് യു ഡി എഫ് പ്രതിനിധി.ബി ജെ പി ജില്ലാ കമ്മറ്റി അംഗം ഉണ്ണി കൃഷ്ണനാണ് എൻ ഡി എ സ്ഥാനാർത്ഥി.
കോലാനി വാർഡ് (29)
സിറ്റിംഗ് വാർഡ് നിലനിർത്താൻ എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായ മേർളി രാജുവിനെയാണ് ഇവിടെ രംഗത്ത് ഇറക്കിയിരിക്കുന്നത്.നൈറ്റ്സി കുര്യാക്കോസാണ് യു ഡി എഫ് പ്രതിനിധി.നഗരസ മുൻ കൗൺസിലറാണ്.വൽസാ ബോസാണ് എൻ ഡി യെ പ്രതിനിധി.മഹിളാ മോർച്ച നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയാണ്.