തൊടുപുഴ: ലാസ്റ്റ് ഗ്രേഡ് സെർവെന്റ്‌സ് റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ നടത്തിവരുന്ന റിലേ നിരാഹാര സമരത്തിന് കെ.എസ്.യു തൊടുപുഴ ബ്ലോക്ക് കമ്മിറ്റി ഐക്യദാർഢ്യം അറിയിച്ചു. യോഗത്തിൽ എൽ.ജി.എസ് ഉദ്യോഗാർത്ഥിയും അസോസിയേഷൻ ജില്ലാ ഭാരവാഹികളായ ജിഷ്ണു അദ്ധ്യക്ഷത വഹിച്ചു. കെ.എസ്‌.യു ബ്ലോക്ക് പ്രസിഡന്റ് സജിൻ സന്തോഷ് , ജില്ലാ സെക്രട്ടറി അസ്ലം ഓലിക്കൽ, ജില്ലാ ഭാരവാഹിയായ അജയ് പുത്തൻപുരയ്ക്കൽ, യൂത്ത് കോൺഗ്രസ് വെള്ളിയാമറ്റം മണ്ഡലം പ്രസിഡന്റ് അജിത്ത് എം.ആർ, കെ.എസ്.യു ജില്ലാ ഭാരവാഹിയായ ഫൈസൽ ടി.എസ്,​ യൂത്ത് കോൺഗ്രസ് നേതാവ് മാഹിൻ ഇസ്മയിൽ,​ ലാസ്റ്റ് ഗ്രേഡ് സെർവെന്റ്‌സ് റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് രാഹുൽ കെ.ആർ, ജില്ലാ സെക്രട്ടറി വിജേഷ് മോഹൻ എന്നിവർ പ്രസംഗിച്ചു. മുപ്പതോളം വരുന്ന എൽ.ജി.എസ് ഉദ്യോഗാർഥികളും യോഗത്തിൽ പങ്കെടുത്തു.