പാമ്പനാർ: ശ്രീനാരായണ ട്രസ്രറ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബി. എ/ബി. എസ്.സി/ ബി.കോം കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട്. നിലവിൽ അപേക്ഷ സമർപ്പിക്കാത്തവരും മുൻ അലോട്ട്‌മെന്റിൽ പ്രേവേശിക്കാത്തവർക്കും വേണ്ടി അപേക്ഷിക്കുന്നതിനുള്ള സൗകര്യം എം. ജി സർവകലാശാല ഡിസംബർ 6 വരെ ലഭ്യമാക്കി. അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കേണ്ടതാണ്.കോളേജിൽ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഓൺലൈൻ രജിസ്‌ട്രേഷനായി www.mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.