തൊടുപുഴ: ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് തൊടുപുഴ ബി.ആർ.സിയുടെ നേതൃത്വത്തിൽ ഗൂഗീൾ മീറ്റ് വഴി നടത്തിയ ഭിന്നശേഷി ദിനാചരണം പിന്നണിഗായിക വൈക്കം വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ ബിജു സ്‌കറിയ സ്വാഗതം പറഞ്ഞു. എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ- ഓർഡിനേറ്റർ ബിന്ദുമോൾ ഡി, തൊടുപുഴ ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷീബ മുഹമ്മദ് ,എസ്.എസ്.കെ ഇടുക്കി ജില്ലാ പ്രോഗ്രാം ഓഫീസർ മൈക്കിൾ സെബാസ്റ്റ്യൻ ,ഡയറ്റ് ഫാക്കൽറ്റി അമ്പിളി സി.പി എന്നിവർ ആശംസകൾ അർപ്പിച്ചു. ഇതിന് ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി.