ഇടുക്കി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നതിനുള്ള വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് ഇന്നും നാളെയും 10 മണി മുതൽ ബ്ലോക്ക് തലത്തിൽ സജ്ജീകരിച്ചിരിക്കുന്ന വിതരണ കേന്ദ്രങ്ങളിൽ നടത്തും. അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ബന്ധപ്പെട്ട സ്ഥാനാർഥികൾക്കും അവരുടെ തിരഞ്ഞെടുപ്പ് ഏജന്റ്മാർക്കും നടപടികൾ വീക്ഷിച്ച് നടപടികളുടെ സുതാര്യത ഉറപ്പ് വരുത്താവുന്നതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.