തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് പകരമായും റിസർവ്വ് ആയും നവംബർ 30ന് ശേഷം തയ്യാറാക്കപ്പെട്ട ചില നിയമന ഉത്തരവുകളിൽ പരിശീലന സ്ഥലവും തീയതിയും രേഖപ്പെടുത്തിയിട്ടില്ലാത്തതായി ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതായി ജില്ലാ വരണാധികാരി അറിയിച്ചു.ഇപ്രകാരം നിയമന ഉത്തരവുകൾ ലഭിച്ച പ്രിസൈഡിംഗ് ഓഫീസർമാരും ഫസ്റ്റ് പോളിംഗ് ഓഫീസർമാരും ഇന്ന് രാവിലെ 10ന് അതത് കേന്ദ്രങ്ങളിൽ നടത്തുന്ന പരിശീലന ക്ലാസിൽ പങ്കെടുക്കേണ്ടതാണ്. മുൻകൂട്ടി പരിശീലന തീയതി ലഭിച്ചിട്ടുളളവർക്ക് ഇത് ബാധകമല്ലെന്ന് ജില്ലാ വരണാധികാരി അറിയിച്ചു.