ഇടുക്കി: കേന്ദ്രസംസ്ഥാന സർക്കാർ നിർദ്ദേശപ്രകാരം ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെയും നാഷണൽ സാമ്പിൾ സർവ്വെ ഓഫീസിന്റെയും സഹകരണത്തോടെ കോമൺ സർവ്വീസ് സെന്റർ നടത്തുന്ന സാമ്പത്തിക സർവ്വെയുമായി ജനങ്ങൾ സഹകരിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജനുവരിയിൽ ആരംഭിച്ച സർവ്വെ കൊവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ നിർത്തിയിരുന്നു. തുടർന്ന് ജൂലായിലാണ് സർവ്വെ പുനരാരംഭിച്ചത്. ഡിസംബർ 31ന് തീർക്കേണ്ട സർവ്വെയ്ക്കായി വീടുകൾ സന്ദർശിക്കുന്ന എന്യൂമറേറ്റർമാർക്കും സൂപ്പർവൈസർമാർക്കും പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും ശരിയായ വിവരങ്ങൾ നലകി സെൻസസിനോട് പൂർണ്ണമായും സഹകരിക്കണമെന്ന് ജില്ലാ കളക്ടർ എച്ച്. ദിനേശൻ അഭ്യർത്ഥിച്ചു.