ഇടുക്കി :ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഒഴിവുളള ബി. ടെക്, ബി.ടെക് (ലാറ്ററൽ എൻട്രി), എം. ടെക് ഡിഗ്രി കോഴ്സുകളിലേയ്ക്ക് പ്രവേശനത്തിനുളള സ്‌പോട്ട് അഡ്മിഷൻ ഡിസംബർ 5ന് ഇടുക്കി ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നടത്തും. താത്പര്യമുളള വിദ്യാർത്ഥികൾ രേഖകൾ സഹിതം രാവിലെ 11നകം കോളേജിൽ ഹാജരാകണം. ബി.ടെക് കോഴ്സിന് പ്രവേശന പരീക്ഷ കമ്മീഷണർ പ്രസിദ്ധപ്പെടുത്തിയ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളളവർക്ക് മാത്രമേ പങ്കെടുക്കുവാൻ സാധിക്കുകയുളളൂ. വിശദവിവരങ്ങൾക്ക് കോളേജിന്റെ വെബ് സൈറ്റ് www.gecidukki.ac.in സന്ദർശിക്കുക