
ചെറുതോണി :കഞ്ഞിക്കുഴി ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമായി.ടൗണിൽ എത്തുന്ന സ്ത്രീകളും കുട്ടികളും ഭീതിയോടെയാണ് റോഡിലൂടെ കടന്ന് പോകുന്നത് രാവിലെയും വൈകുന്നേരങ്ങളിലുമാണ് നായ്ക്കൾ ഇവിടെ തമ്പടിക്കുന്നത്. ഇതുമൂലം വാഹനയാത്രികരും ദുരിതത്തിലാണ്. നായ്ക്കൾ അറവുശാലകളിൽ നിന്നും ഹോട്ടലുകളിൽ നിന്നുമുള്ള മാലിന്യങ്ങൾ കടവരാന്തയിൽ ഉപേക്ഷിക്കുന്നതുമൂലം ഇവിടങ്ങളിലെ വ്യാപാരികളും കടയിൽ എത്തുന്നവരും ബുദ്ധിമുട്ടിലാവുകയാണ് അലഞ്ഞ് നടക്കുന്ന തെരുവ് നായ്ക്കളിൽ പലതും അസുഖം ബാധിച്ചവയാണ്. നിരവധി തവണ തെരുവുനായ് ശല്യത്തെക്കുറിച്ച് പഞ്ചായത്തിൽ പരാതി നൽകിയിട്ടും നാളിതുവരെയായി ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.