ചെറുതോണി: കഞ്ഞിക്കുഴിയിൽ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള എ.റ്റി.എം കൗണ്ടറുകൾ നോക്കുകുത്തിയായി. നാല് എ.റ്റി.എം കൗണ്ടറുകൾ കഞ്ഞിക്കുഴിയിൽ ഉണ്ടെങ്കിലും കേരളാ ബാങ്കിന്റെ എ.റ്റി.എംൽ മാത്രമാണ് പണമുള്ളത്. ഇവിടെ വൻതിരക്കുമാണ്. വിവിധ ക്ഷേമ പെൻഷനുകളും തൊഴിൽ ഉറപ്പ് വേതനവും ബാങ്കുകളിലൂടെ എത്തുന്നതിനാൽ ബാങ്കുകളിലും വൻ തിരക്കാണ് അനുഭപ്പെടുന്നത്. കഞ്ഞിക്കുഴിയിലെ എ.റ്റി.എം കൗണ്ടറുകളിൽ പണം ഇല്ലാത്തതിനാൽ കിലോമീറ്ററുകൾ സഞ്ചരിച്ച് വണ്ണപ്പുറത്തോ, കരിമ്പനിലോ എത്തി വേണം പണം പിൻവലിക്കുവാൻ. എ.റ്റി.എംകളിൽ 100 രൂപാ നോട്ടിന്റെ ലഭ്യത കുറവ് മൂലം 1400 രൂപ ക്ഷേമ പെൻഷൻ ലഭിക്കുന്നവർ ബാങ്കിൽ നേരിട്ട് എത്തി വേണം പണം പിൻവലിക്കാൻ എന്നതും സാധരണക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. ബാങ്കിലെ തിരക്ക് മൂലം മണിക്കൂറുകൾ കാത്തിരിക്കെണ്ട അവസ്ഥയിലുമാണ് ഉപഭോക്താക്കൾ.