ചെറുതോണി: പത്തു വയസുള്ള ബാലനെ തട്ടിക്കൊണ്ടുപോകാനുളള ശ്രമംപാളി. ബുധനാഴ്ച വൈകിട്ട് ഇടുക്കി ടൗണിനു മുകൾവശത്ത് വെള്ളകുത്തിനു സമീപമാണ് സംഭവം. വഴിചോദിക്കാനെന്നവ്യാജേന റോഡിലൂടെ നടന്നുവന്ന ബാലനുസമീപം കാറുനിർത്തി ഡ്രൈവർ വഴിചോദിക്കുന്നതിനിടെ പുറകിലെ ഡോർതുറന്ന് ബാലനെ വലിച്ചുകാറിൽകയറ്റാൻ ശ്രമിച്ചെങ്കിലും കുതറിഓടിയതിനാൽ രക്ഷപെടുകയായിരുന്നു. നീല കളറിലുള്ള ഓൾട്ടോകാറാണെന്ന് ബാലൻപറയുന്നു. സി.സി ടിവി ക്യാമറയിൽ നിന്നും ലഭിച്ച ചിത്രം ഉപയോഗിച്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് ഇടുക്കി സി.ഐ അറിയിച്ചു.