തൊടുപുഴ: വെള്ളിയാമറ്റം പഞ്ചായത്തിലെ നിർദ്ധനരായ കുടുംബത്തിന് തൊടുപുഴ ദീനദയ സേവാ ട്രസ്റ്റ് നിർമ്മിച്ച വീടിന്റെ സമർപ്പണം ഇന്ന് നടക്കും. മേത്തൊട്ടി മങ്കുഴിയിൽ ആശ സനൂപിനും കുടുംബത്തിനുമാണ് വീട് നിർമിച്ച് നൽകിയത്.ഇടക്കുന്ന് മലയുടെ അടിവാരത്തു നിന്ന് 400 മീറ്ററോളം കുത്തനെ കയറ്റം കയറി വേണം ഈ കുടുംബം താമസിക്കുന്ന സ്ഥലത്തെത്താൻ. അതിനാൽ തന്നെ സർക്കാർ നിശ്ചയിച്ചിരിക്കുന്ന സാമ്പത്തിക പരിധിക്കുള്ളിൽ വീട് പൂർത്തീകരിക്കുക ഇവരെ സംബന്ധിച്ച് അസാധ്യവുമായിരുന്നു. സാധന സാമഗ്രികൾ തലച്ചുമടായി സ്ഥലത്തെത്തിക്കണമെങ്കിൽ ഭീമമായ ചെലവ് വേണ്ടി വരും. ജീർണ്ണിച്ച കുടിലിൽ താമസിച്ചിരുന്ന ഈ കുടുംബത്തിന് അതുകൊണ്ട് തന്നെ നല്ലൊരു വീട് സ്വപ്‌നം മാത്രമായി. ഈ കുടുംബത്തിന്റെ കടഷ്ടപ്പാടുകൾ നേരിട്ട് അറിഞ്ഞ് ദീനദയ സേവാട്രസ്റ്റ് ആശയുടെ കുടുംബത്തിനായി വീട് നിർമ്മിച്ച് നൽകാൻ തീരുമാനിച്ചു. തിരുവാണിയൂർ കേന്ദ്രമായുള്ള ്ര്രആപീവ് കണക്ഷൻ സിസ്റ്റംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ സഹായത്തോടെയാണ് വീട് നിർമ്മാണം ട്രസ്റ്റ് പൂർത്തിയാക്കിയത്. പുതിയ വീടിന്റെ താക്കോൽ ദാനം രാവിലെ 10 ന് ്ര്രആപീവ് കണക്ഷൻ സിസ്റ്റംസ് ഇൻഡ്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി മാനേജിംഗ് ഡയ്ര്രറകർ രമേശ് നായർ നിർവഹിക്കും. ട്രസ്റ്റ് ചെയർമാൻ പ്രൊഫ. പി.ജി. ഹരിദാസ് അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ ശബരിമല അയ്യപ്പ സേവാസമാജം ദേശീയ വൈസ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ് അനുഗ്രഹ സന്ദേശം നൽകും. ഭർത്താവ് സനൂപും, അമ്മയും, രണ്ടു മക്കളും അടങ്ങുന്നതാണ് ആശയുടെ കുടുംബം.