അറക്കുളം: സമഗ്രശിക്ഷ അറക്കുളം ബി.ആർ.സി. യുടേയും ജില്ലാ പൊലീസ് സൊസൈറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ ലോക ഭിന്നശേഷി ദിനാഘോഷം സംഘടിപ്പിച്ചു. പരിപാടിയുടെ ഉപജില്ലാതല ഉദ്ഘാടനം സിനിമാതാരം ജാഫർ ഇടുക്കി നിർവഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ് ചടങ്ങിൽ അദ്ധ്യക്ഷനായി. സമഗ്രശിക്ഷാ ജില്ലാ പ്രൊജക്ട് കോ ഓർഡിനേറ്റർ ഡി. ബിന്ദുമോൾ പദ്ധതി വിശദീകരിച്ചു. അറക്കുളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.വി. രാജു, ജില്ലാ സഹകരണ സംഘം ജില്ലാ സെക്രട്ടറി എച്ച്. സനൽകുമാർ, സ്റ്റുഡന്റ് പൊലീസ് അസി. നോഡൽ ഓഫീസർ എസ്.ആർ സുരേഷ് ബാബു, അറക്കുളം ബ്ലോക്ക് പ്രോജ്ര്രക് കോ.ഓർഡിനേറ്റർ മുരുകൻ വി.അയത്തിൽ, പ്രോഗ്രാം കൺവീനർ മിനു ജേക്കബ് എന്നിവർ സംസാരിച്ചു. കുട്ടികൾ ഓൺലൈനായി വിവിധ മത്സരങ്ങളിൽ പങ്കെടുത്തു.